
വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം കമ്മിറ്റി പനമ്പിള്ളി നഗറില്‍ നാല് നിലകളിലായി പുനര്‍നിര്‍മ്മിച്ച കാര്യാലയം 'അശോക് സിംഗാള്‍ജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം'' വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വി. കോടേശ്വര്‍ റാവു ഉദ്ഘാടനം ചെയ്യുന്നു. വി.ആര്‍.രാജശേഖരന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ഡോ. പത്മ കുമാര്‍, സ്വാമി അനഘാമൃതാനന്ദ പുരി, സ്വാമി ശാരദാനന്ദ സരസ്വതി, കെ.സി.നരേന്ദ്രന്‍, കെ.കെ. പത്മനാഭപിള്ള, അഡ്വ. പി. വിജയകുമാര്‍,അഡ്വ.അനില്‍ വിളയില്‍, വി.ശ്രീകുമാര്‍, അഡ്വ.എസ്.പ്രശാന്ത്, പ്രസന്ന ബാഹുലേയന്‍ എന്നിവര്‍ സമീപം.
കൊച്ചി : വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം കമ്മിറ്റി പനമ്പിള്ളി നഗറില്‍ നാല് നിലകളിലായി പുനര്‍നിര്‍മ്മിച്ച കാര്യാലയം അശോക് സിംഗാള്‍ജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം' വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വി. കോടേശ്വര്‍ റാവു ഉദ്ഘാടനം ചെയ്തു. ഋക്ഷിതുല്യജീവിതം നയിച്ച അശോക് സിംഗാള്‍ വിഭാവനം ചെയ്ത് നടപ്പാക്കിയ ഏകാത്മതാ രഥയാത്ര, സാംസ്‌കാരിക സംരക്ഷണ പദ്ധതികള്‍, സന്യാസിവര്യന്മാരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, രാമജന്മഭൂമി പ്രക്ഷോഭം തുടങ്ങി ചരിത്രപരമായ മുന്നേറ്റങ്ങളാണ് ഇന്ന് ഭാരതത്തെ സ്വഭിമാന രാഷ്ട്രമാക്കിതീര്‍ത്തതെന്ന് കോടേശ്വര്‍ റാവു അനുസ്മരിച്ചു.
അശോക് സിംഗാളിന്റെ സ്മരണാര്‍ത്ഥം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്കും തുടക്കമായി. വിശ്വഹിന്ദു പരിഷത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെയും ആര്‍.എസ്.എസ്. സംഘ ശതാബ്ദി വര്‍ഷത്തിന്റെയും സമാപന ഘട്ടത്തോട് അനുബന്ധിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അശോക് സിംഗാള്‍ ജിയുടെ ഓര്‍മ്മയ്ക്കായി കേരളത്തിലെ എല്ലാ ഗ്രാമാന്തരങ്ങളിലും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ സേവന പരിപാടികള്‍, കൗശല്‍ വികാസ് കേന്ദ്രങ്ങള്‍ (നൈപുണ്യ വികസന കേന്ദ്രങ്ങള്‍), സേവന കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ പറഞ്ഞു.
ചിന്മയാ വിശ്വവിദ്യാപീഠം സ്വാമി ശാരദാനന്ദ സരസ്വതി, അമൃതാനന്ദമയി മഠം സ്വാമി അനഘാമൃതാനന്ദ പുരി എന്നിവര്‍ അനഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ വി.എച്ച്.പി.സംസ്ഥാന പ്രസിഡന്റ് കെ.സി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ഡോ. പത്മ കുമാര്‍, അഡ്വ. പി. വിജയകുമാര്‍, കെ.കെ. പത്മനാഭപിള്ള, വി.ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.പ്രശാന്ത്, ജില്ലാ സെക്രട്ടറി ആര്‍.വി.പ്രേം എന്നിവര്‍ പ്രസംഗിച്ചു.
Photo Courtesy - Google





