07:32am 29 April 2026
NEWS
വിഷുഫലം 2026: ചിത്തിര
03/04/2026  11:35 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
വിഷുഫലം 2026: ചിത്തിര

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

ചിത്തിര

ചെറിയ നേട്ടങ്ങൾക്ക് പോലും കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നതാണ്. ആത്മവിശ്വാസം അമിതമാവുന്നതുകൊണ്ടുള്ള തിരിച്ചടികളും ഉണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനവൈകല്യം ഒരു സാധ്യതയാണ്. അക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അകാരണമായ ഭയം പിടിപെടാം. പരമ്പരാഗതമായി വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആദായം കുറയാം. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വിദേശത്ത് പോകാനുള്ള ശ്രമം ഫലവത്താകും. പ്രമുഖരുടെ പിന്തുണ സഹായകരമാവും. വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. തടസ്സപ്പെട്ടിരുന്ന ഗൃഹനിർമ്മാണം പൂർത്തിയാക്കും. പിതൃ-പുത്രബന്ധം രമ്യമാവും. സകുടുംബം വിനോദയാത്ര നടത്തുന്നതാണ്.


ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img