
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
ഭരണി
ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ചാൽ ഗുണം ലഭിക്കും. ധാരാളം നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്. അന്താരാഷ്ട്രരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. പ്രവർത്തിക്ക് അനുസരിച്ചുള്ള ഫലം ലഭിക്കും. ചെയ്യുന്ന കാര്യത്തിന്റെ ഗുണങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. ധനപരമായ ഉന്നതിയിൽ എത്തും. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനുകൂലമായ സമീപനമുണ്ടാകും. കുടുംബസൗഖ്യമുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. കുടുംബകാര്യത്തിൽ ശ്രദ്ധ നൽകും. സൗഹൃദങ്ങളിൽ നിന്നും നേട്ടമുണ്ടാകും. പ്രണയസാഫല്യം, വിവാഹസിദ്ധി ഇവയുണ്ടാകുന്നതാണ്. സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കപ്പെട്ടേക്കും. ആരോഗ്യപരമായ ശ്രദ്ധ വേണ്ടതുണ്ട്. മാനസിക പിരിമുറുക്കം, വാതജന്യ രോഗങ്ങൾ എന്നിവയുണ്ടാവാം. ദുശ്ശീലങ്ങൾ ഉള്ളവർക്ക് അവ മൂലം ക്ലേശസാധ്യത കാണുന്നു. വർഷാവസാനം ധനസ്ഥിതി മെച്ചപ്പെടും.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











