
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
ആയില്യം
ആയില്യം നാളുകാർക്ക് നല്ല ഫലങ്ങൾ കാണുന്നു. ഉദ്യമങ്ങൾക്ക് ഉണർവ്വുണ്ടാവുന്നതായിരിക്കും. വിൽക്കാതെ കിടന്ന പൂർവ്വികമായ വസ്തു വിൽക്കാനാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഭവിച്ചേക്കും. കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. മക്കളുടെ ഭാവി സംബന്ധിച്ച ഉത്ക്കണ്ഠകൾക്ക് പരിഹാരം തെളിയുന്നതാണ്. ബന്ധുക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകയ്യെടുക്കും. ധനപരമായ ശോച്യതയ്ക്ക് ഒട്ടൊക്കെ അയവുണ്ടാവും. സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാത്തവർക്ക് അവ വൈകാതെ കൈവരും. കൃഷികാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. ചിരകാലമായി ആഗ്രഹിച്ച ക്ഷേത്രങ്ങൾ കാണാനും പ്രാർത്ഥിക്കാനും സാധിച്ചേക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അവിവാഹിതർക്ക് വിവാഹസിദ്ധി ഭവിച്ചേക്കാം. ചിലപ്പോഴൊക്കെ, നിങ്ങളുടെ കോപവും ആളുകളെ നിങ്ങൾക്ക് എതിരാക്കുന്നു. അതിനാൽ, എപ്പോഴും അതിന്മേൽ നിയന്ത്രണം വയ്ക്കുക.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി










