11:34am 29 April 2026
NEWS
വിഷുഫലം 2026: അശ്വതി
28/03/2026  11:18 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
വിഷുഫലം 2026: അശ്വതി

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

അശ്വതി

അശ്വതിക്ക് നല്ല ഫലമാണ് വിഷുകൊണ്ടുവരുന്നത്. പൊതുപ്രവർത്തനങ്ങൾ കാരണം സ്ഥാനമാനങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാനും ഉയർന്ന സ്ഥാനങ്ങളിൽ എത്താനും സാധിക്കും. കുടുംബജീവിതത്തിൽ ഉയർച്ചയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ലഭിക്കും. പല കാര്യങ്ങളും നേടാൻ സഹായിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നേടാൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും. പൊതുവെ ചില അനുകൂലമായ മാറ്റങ്ങളൊക്കെ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് കഴിയും. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി ഉണ്ടാകും. കച്ചവടക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img