09:57am 29 April 2026
NEWS
വിഷുഫലം 2026: തൃക്കേട്ട
04/04/2026  09:33 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
വിഷുഫലം 2026: തൃക്കേട്ട

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

തൃക്കേട്ട

ഉദ്യമങ്ങൾ വിജയിക്കുന്നതാണ്. ആലസ്യവും കർമ്മപരാങ്മുഖത്വവും നീങ്ങും. ഭൂതകാലത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് സന്നദ്ധതയുണ്ടാവും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ബിസിനസിൽ വിപണനതന്ത്രങ്ങൾ പ്രയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കും. ഭാവനാവിലാസം ഉയരുന്നതാണ്. പൊതുപ്രവർ്ത്തനത്തിൽ വിജയം വരിക്കും. ഉദ്യോഗസ്ഥരുടെ ഏകോപന സിദ്ധിയും സംഘാടന വൈഭവവും അഭിനന്ദിക്കപ്പെടും. കരാറുകൾ സ്ഥിരപ്പെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി കൈവരും. ധനശോച്യതയാൽ നിർത്തിവെച്ച ഗൃഹനിർമ്മാണം പൂർത്തിയാക്കുവാനും കയറിത്താമസിക്കാനും സാധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ലാദിക്കാനാവും. സാമ്പത്തികപ്രശ്‌നങ്ങൾ നിങ്ങളെ അലട്ടിയേക്കും. ശരിയായ നടപടി സ്വീകരിച്ചുകൊണ്ട് സാഹചര്യങ്ങളെ നിയന്ത്രിതമാക്കുവാൻ നിങ്ങൾ പഠിക്കേണ്ടതാണ്.


ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img