
കൊച്ചി : ഈ വിഷുക്കാലം കൂടുതൽ വർണ്ണാഭമാക്കാൻ 'അടിപൊളി ഏപ്രിൽ ബെനഫിറ്റ്സ്' എന്ന പേരിൽ ആകർഷകമായ ആനുകൂല്യങ്ങളുമായി ഇഞ്ചിയോൺ കിയ. പുത്തൻ സെൽറ്റോസ് ഉൾപ്പെടെയുള്ള കിയയുടെ ജനപ്രിയ മോഡലുകൾക്ക് 2 ലക്ഷം രൂപ വരെ നീളുന്ന ബെനഫിറ്റുകൾ ഈ സീസണിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
അതോടൊപ്പം ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ സെൽറ്റോസിന്റെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് കിയ. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.70 പോയിന്റും കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ 49-ൽ 45 പോയിന്റും നേടിയാണ് സെൽറ്റോസ് കരുത്ത് തെളിയിച്ചിരിക്കുന്നത്.
ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഇറങ്ങിയിട്ടുള്ള ഐസ് എൻജിൻ വാഹനങ്ങളിൽ മുതിർന്നവരുടെ സുരക്ഷയിൽ ഏറ്റവും ഉയർന്ന റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമെന്ന ഖ്യാതിയും കിയ സെൽറ്റോസിന് ലഭിച്ചു. ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത് എച്ച്ടിഇ ഓപ്ഷണൽ വേരിയന്റ് ആണെങ്കിലും ഈ റേറ്റിങ് എല്ലാ പതിപ്പുകൾക്കും ബാധകമായിരിക്കും.
സെൽറ്റോസ്, കാരൻസ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ്, തുടങ്ങി കിയയുടെ എല്ലാ മോഡലുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ഈ കാലയളവിൽ ലഭിക്കും. ആധുനിക ഫീച്ചറുകളും മികച്ച സുരക്ഷയും ഒത്തിണങ്ങിയ കിയ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഏപ്രിൽ 28 വരെ ഈ ബെനഫിറ്റുകൾ ഉപഭോക്താകൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി: +91 81118 79111
Photo Courtesy - Google








