NEWS
വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല
12/02/2025 09:47 AM IST
nila

ബെംഗളൂരു: വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലെന്ന് പരാതി. ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായെന്നാണ് റിപ്പോർട്ട്. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകൾ കിട്ടാനാണ് ഏറെ പ്രയാസം.
ഏപ്രിൽ 14നാണ് വിഷു. എന്നാൽ, ഏപ്രിൽ 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. അതേസമയം, ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും.
ഈസ്റ്റർ ഏപ്രിൽ 20ന് ആണെങ്കിലും 16–18 വരെയുള്ള ദിവസങ്ങളിൽ നല്ല തിരക്കുണ്ടാകും. വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളിൽ മാർച്ച് രണ്ടാംവാരത്തോടെ മാത്രമേ ബുക്കിങ് ആരംഭിക്കുകയുള്ളു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











