
നടൻ വിശാൽ ഒടുവിൽ വിവാഹിതനാകുന്നു. ആദ്യ പ്രണയം പരാജയപ്പെട്ടതിന് പിന്നാല മറ്റൊരു യുവതിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അതും വിവാഹത്തിലെത്തിയിരുന്നില്ല. ഇപ്പോഴിതാ, നടി സായ് ധൻസികയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം വിശാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ടുപേരുടെയും കുടുംബാംഗങ്ങൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങ് ആയാണ് നിശ്ചയം നടത്തിയത്. ഈ വർഷം അവസാനമാണ് വിവാഹം നടക്കുക.
35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.
തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം. ഈ കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാൻ വിശാൽ പോരാടുകയാണെന്നായിരുന്നു വിവാഹക്കാര്യം അറിയിച്ച ശേഷം ധൻസിക പറഞ്ഞത്.
പ്രശസ്ത നടിയും, സീനിയർ നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ. എന്നാൽ ചില കാരണങ്ങളാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. 2019ൽ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും











