04:57pm 16 October 2026
NEWS
ഖത്തറിൽ വിസ കച്ചവടവും താമസനിയമലംഘനവും ഇനി കനത്ത ശിക്ഷ:മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
16/10/2026  03:15 PM IST
nila
ഖത്തറിൽ വിസ കച്ചവടവും താമസനിയമലംഘനവും ഇനി കനത്ത ശിക്ഷ:മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

 

ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തർ റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഒരു ലക്ഷം ഖത്തർ റിയാൽ വരെയായി ഉയരും.
​പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015-ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകളും ശിക്ഷാനടപടികളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
​തൊഴിൽ-താമസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത വിസ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img