
ദോഹ: ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്കിൽ ഖത്തർ പാസ്പോർട്ട് ലോകത്ത് 44-ാം സ്ഥാനത്ത്. ആർട്ടൺ ക്യാപിറ്റൽ റിപ്പോർട്ട് പ്രകാരം 120 മൊബിലിറ്റി സ്കോർ നേടിയ ഖത്തർ പാസ്പോർട്ട് 69 രാജ്യങ്ങളിൽ വീസാഫ്രീ പ്രവേശനവും 42 രാജ്യങ്ങളിൽ വീസാ-ഓൺ-അറൈവലും ലഭ്യമാണ്.
. 78 രാജ്യങ്ങൾക്ക് വിസ ആവശ്യമാണ്, 9 രാജ്യങ്ങളിൽ ETA സൗകര്യവും ലഭ്യമാണ്.
ഗൾഫ് രാജ്യങ്ങളിൽ ഖത്തറിനു പിന്നാലെ കുവൈത്ത് (45), സൗദി അറേബ്യയും ബഹ്റൈനും 48-ാം സ്ഥാനവും ഒമാൻ 51-ാം സ്ഥാനവും നേടി.
ഈ വർഷത്തെ ഗ്ലോബൽ റാങ്കിംഗിൽ യു.എ.ഇ 179 രാജ്യങ്ങളിലേക്ക് വീസാഫ്രീ യാത്ര ലഭ്യമാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി തുടർന്നു. സിംഗപ്പൂർ രണ്ടാം സ്ഥാനത്തേക്ക് വലിയ ഉയർച്ചയോടെയാണ് എത്തിയത്,അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ ഇടിവാണ് രേഖപ്പെടുത്തിയത്.
പാസ്പോർട്ട് ഇൻഡക്സ് ഈ വർഷം 199 രാജ്യങ്ങളെ വിലയിരുത്തിയിരുന്നു. മൊബിലിറ്റി സ്കോർ, വീസാഫ്രീ/വീസാ-ഓൺ-അറൈവൽ അനുപാതം, UNDP മനുഷ്യവികസന സൂചിക എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്.











