06:21am 13 November 2026
NEWS
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണിന്റെ കഥ വിരേന്‍ ഡി സില്‍വയുടെ പുസ്തകം പുറത്തിറങ്ങി
11/08/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണിന്റെ കഥ വിരേന്‍ ഡി സില്‍വയുടെ പുസ്തകം പുറത്തിറങ്ങി

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ച് ക്ലബിന്റെ മുന്‍ ജനറല്‍ മാനേജര്‍ വിരേന്‍ ഡി'സില്‍വയുടെ ആദ്യ പുസ്തകം 'ദ ഫസ്റ്റ് സീസണ്‍' പുറത്തിറങ്ങി. 2014ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനറല്‍ മാനേജറായിരുന്ന വിരേന്‍ ഡി'സില്‍വയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകരിച്ചതുമുതല്‍ ടീമിനെ ഒരുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും പുതിയ ലീഗിന്റെ ആവേശവും അനിശ്ചിതത്വവും നേരിട്ടതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

താരങ്ങള്‍, പരിശീലകര്‍, ജീവനക്കാര്‍, ഉടമകള്‍, ആരാധകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ഫ്രാഞ്ചൈസി കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായി മാറിയതിന്റെ കഥയും പുസ്തകം പറയുന്നു. പിന്നീട് ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും ആവേശമുള്ള ആരാധക കൂട്ടായ്മകളിലൊന്നായി മാറിയ 'യെല്ലോ ആര്‍മി' എന്ന മഞ്ഞപ്പടയുടെ രൂപീകരണവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

ഫുട്‌ബോളിനപ്പുറം ഒരു ആശയത്തെ യാഥാര്‍ഥ്യമാക്കുന്നതിന്റെയും ഒരു ടീമിനെ കൂട്ടായ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന്റെയും കഥ കൂടിയാണ് 'ദ ഫസ്റ്റ് സീസണ്‍' എന്ന് വിരേന്‍ ഡി'സില്‍വ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സ്റ്റാര്‍ട്ടപ്പായിരുന്നുവെന്നും അതിന്റെ തുടക്കകാല അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്, മീഡിയ റൈറ്റ്‌സ്, മാര്‍ക്കറ്റിങ്, ഫ്രാഞ്ചൈസി മാനേജ്‌മെന്റ് മേഖലകളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടുള്ള വിരേന്‍ ഡി'സില്‍വ ഗുഡ് ഫ്‌ളിപ്പിന്‍ ബര്‍ഗേഴ്‌സ് എന്ന ബര്‍ഗര്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകനുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആമസോണ്‍ - https://www.amazon.in/dp/B0HCW9WWXV?utm_source=chatgpt.com, ഡിസി ബുക്‌സ് - https://dcbookstore.com/books/the-first-season?utm_source=chatgpt.com എന്നിവയിലൂടെ പുസ്തകം ലഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img