02:59pm 09 November 2026
NEWS
ലോകകപ്പ് ആഘോഷവേദിയിൽ നിന്നിറങ്ങാതെ ട്രംപ്; ഒടുവിൽ ഫിഫ പ്രസിഡന്റിന്റെ ഇടപെടൽ; വൈറലായി വിഡിയോ
20/07/2026  12:45 PM IST
nila
ലോകകപ്പ് ആഘോഷവേദിയിൽ നിന്നിറങ്ങാതെ ട്രംപ്; ഒടുവിൽ ഫിഫ പ്രസിഡന്റിന്റെ ഇടപെടൽ; വൈറലായി വിഡിയോ

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സമ്മാനച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെരുമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്പെയിൻ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷവും ട്രംപ് വേദി വിടാതെ താരങ്ങൾക്കൊപ്പം നിന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോഫി കൈമാറിയതിന് പിന്നാലെ സ്പാനിഷ് താരങ്ങൾ ആഘോഷം തുടങ്ങാനൊരുങ്ങിയെങ്കിലും ട്രംപ് വേദിയിൽ തന്നെ തുടർന്നു. ക്യാപ്റ്റൻ റോഡ്രി പുറത്തേക്കുള്ള വഴി സൂചിപ്പിച്ചെങ്കിലും ട്രംപ് മാറിനിൽക്കാതെ താരങ്ങൾക്കൊപ്പം തന്നെ നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ആഘോഷത്തിനിടെ താരങ്ങളുടെ തോളിൽ തട്ടിയും സംസാരിച്ചും ട്രംപ് വേദിയിൽ തന്നെ തുടരുകയായിരുന്നു. 

തുടർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ വേദിയിലെത്തി ട്രംപിനെ പുറത്തേക്ക് നയിക്കാൻ ശ്രമിച്ചു. ട്രംപിനോട് എന്തോ വിശദീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷമാണ് ഇൻഫന്റിനോയ്ക്കൊപ്പമായി ട്രംപ് വേദി വിട്ടത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ട്രംപിനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നു. സ്പെയിൻ ടീമിന്റെ ആഘോഷ നിമിഷങ്ങളിൽ അനാവശ്യമായി ഇടപെട്ടുവെന്നാണ് പലരുടെയും വിമർശനം. ഔചിത്യബോധം പാലിച്ചില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

ഇതിനിടെ മെഡൽദാനച്ചടങ്ങിനിടെയുള്ള മറ്റുചില ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അർജന്റീന താരം ക്രിസ്റ്റ്യൻ റൊമെറോ ട്രംപിൽ നിന്ന് മെഡൽ ഏറ്റുവാങ്ങിയെങ്കിലും ഹസ്തദാനം നടത്തിയില്ലെന്ന തരത്തിലും, മെസ്സി ട്രംപിനെ ശ്രദ്ധിച്ചില്ലെന്നും സ്പെയിൻ താരം ലമീൻ യമാൽ ആദ്യം കൈകൊടുക്കാൻ മടിച്ചെന്നുമുള്ള അവകാശവാദങ്ങളോടെയാണ് ചില വിഡിയോകൾ പ്രചരിക്കുന്നത്. എന്നാൽ ഇവ സംബന്ധിച്ച അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img