
മദ്യലഹരിയിലായിരുന്ന ഒരു യുവതി തിരക്കേറിയ റോഡിന്റെ നടുവിൽ കാർ നിർത്തി നാട്ടുകാരുമായി തർക്കത്തിലേർപ്പെടുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഹിസാറിൽ രാത്രി വൈകി ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ യുവതിയാണ് മദ്യലഹരിയിൽ നടുറോഡിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
ക്യാമ്പ് ചൗക്കിന് സമീപം രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതി രാജസ്ഥാൻ രജിസ്ട്രേഷനുള്ള കാർ റോഡിന് നടുവിൽ പാർക്ക് ചെയ്തതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കാർ മാറ്റാൻ ആവശ്യപ്പെട്ട നാട്ടുകാരോടാണ് യുവതി വാക്കുതർക്കത്തിലേർപ്പെട്ടത്. അതിനിടെ, തന്റെ ജോലി, ശമ്പളം തുടങ്ങിയവയെക്കുറിച്ച് അവൾ വീമ്പിളക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്ഥിതി വഷളായതോടെ ആളുകൾ ചുറ്റും കൂടിയപ്പോൾ യുവതി കൂടുതൽ പ്രകോപിതയായി. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘം, ഒരു വനിതാ പൊലീസുകാരിയുടെ സഹായത്തോടെ യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സർക്കാർ നഴ്‌സാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനെയും പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തെയും നിരവധി പേർ വിമർശിച്ചു. ചിലർ കർശന നടപടി ആവശ്യപ്പെട്ടപ്പോൾ, മറ്റുചിലർ യുവതിയുടെ ഭാവിയെക്കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചു.
हिसार के कैंप चौक पर महिला ने नशे की हालत में कार बीच सड़क खड़ी कर हंगामा किया, यातायात प्रभावित, पुलिस ने वाहन इंपाउंड कर चालान किया, घटना का वीडियो वायरल#BreakingNews #Hisar #TrafficUpdate #ViralVideo #PublicSafety pic.twitter.com/9xWDWBz4yP
— Sambrat Chaturvedi | Rajasthan (@samjpr) April 13, 2026











