03:40am 12 November 2026
NEWS
വൈറൽ ദൃശ്യങ്ങൾ വ്യാജം: അറബ് കപ്പ് സംഘാടകർ
07/12/2025  08:31 AM IST
nila
വൈറൽ ദൃശ്യങ്ങൾ വ്യാജം: അറബ് കപ്പ് സംഘാടകർ

 

ദോഹ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫാൻ സോണിലെ സംഭവങ്ങളുടെ ദൃശ്യങ്ങൾ അസത്യമാണെന്ന്
FIFA അറബ് കപ്പ് ഖത്തർ 2025 പ്രാദേശിക സംഘാടക സമിതി.
 സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തോട് പൊരുത്തപ്പെടുന്നതല്ല.  ഒരാൾ നടത്തിയ   അസ്വീകാര്യമായ പ്രവർത്തിയായിരുന്നു, അത് യാതൊരു രീതിയിലും സംഘടനയുടെ പ്രവർത്തനരീതിയെയോ സുരക്ഷാ ക്രമീകരണങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് സംഘാടക
സമിതി വ്യക്തമാക്കി:  പ്രേക്ഷകർക്ക് സുരക്ഷിതവും ആനന്ദകരവുമായ അന്തരീക്ഷം ഉറപ്പാക്കാനായി.
ഫാൻ സോണിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്ന പൂർണ്ണമായ മേൽനോട്ട സംഘമുണ്ട്.
അറബ് കപ്പ് 2025  പൂർണ്ണമായും കായികപരമായ ടൂർണമെന്റാണ്, അറബ് ലോകത്തിന്റെ ഫുട്ബോൾ കഴിവും ആവേശവും പ്രദർശിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും സമിതി വ്യക്തമാക്കി.
ഫാൻ സോൺ പ്രവർത്തനങ്ങൾ എല്ലാം കർശനമായ നിയമങ്ങൾക്കു കീഴിൽ സാമൂഹിക–സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നതായും അവർ കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img