08:26am 25 June 2026
NEWS
സോഷ്യൽ മീഡിയയിൽ തരം​ഗമായി രമ്യയുടെ ഡാൻസ്
06/12/2025  04:32 PM IST
nila
സോഷ്യൽ മീഡിയയിൽ തരം​ഗമായി രമ്യയുടെ ഡാൻസ്

കോളജ് വിദ്യാർത്ഥിനി കോളജിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ബോളിവുഡ് താരം കത്രീന കൈഫ് ഓളം തീർത്ത ‘ഷീലാ കി ജവാനി’ എന്ന ഗാനത്തിന് രമ്യസാഹിതി എന്ന വിദ്യാർത്ഥിനി ചുവടുവെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.  പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 34 മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്. 

സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. നിരവധിപ്പേരാണ് ഇത് ലൈക്ക് ചെയ്തിരിക്കുന്നത്. കോളജിലും മറ്റും ഡാൻസ് ചെയ്യുന്ന നിരവധി വിഡിയോകൾ രമ്യസാഹിതി തന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

2010ൽ പുറത്തിറങ്ങിയ ‘തീസ് മാർ ഘാൻ’ എന്ന അക്ഷയ് കുമാർ ചിത്രത്തിലെ ഗാനമാണ് ‘ഷീലാ കി ജവാനി’. ഇന്നും വേദികളിൽ തരംഗം സൃഷ്ടിക്കുന്ന ഈ ഗാനത്തിന് ആരാധകരേറെയാണ്. സുനിധി ചൗഹൗനും വിശാൽ ദദ്​ലാനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img