NEWS
നിയമലംഘനം: ഖത്തർവാണിജ്യ വ്യവസായ മന്ത്രാലയം ബേക്കറി അടച്ചുപൂട്ടി
28/08/2025 11:26 AM IST
nila

ദോഹ:വാണിജ്യ വ്യവസായ മന്ത്രാലയം
രാജ്യവ്യാപകമായുള്ള
പരിശോധന ഊർജ്ജിതമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഭക്ഷണ ഉൽപാദനത്തിൽ ഉറവിടമില്ലാത്ത ഉൽപ്പന്നങ്ങൾകണ്ടെത്തിയതിനെ തുടർന്ന് റിറ്റോസ് ബേക്കറി ആൻഡ് ട്രേഡിംഗ് കമ്പനി
അടച്ചുപൂട്ടി.ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പർ (8) ലെ ആർട്ടിക്കിൾ (13-7) ലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ഒരുമാസത്തെ കാലയളവിലേക്കാണ് അടച്ചുപൂട്ടൽ നടപടി.
പ്രാദേശിക വിപണിയിൽ സാധ്യമായ ഏറ്റവും ഉയർന്ന ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി പരിശോധന കൾ കർശനമാക്കുമെന്ന് പറഞ്ഞ മന്ത്രാലയം
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 16000 എന്ന കോൾ സെന്റർ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











