
ദോഹ:പൊതുജനങ്ങളുടെ ധാർമികത ലംഘിച്ചതിന് 4 മസാജ് സെന്ററുകൾക്ക് മന്ത്രാലയം പിഴ ചുമത്തി.
പൊതു ധാർമികതയെ ലംഘിക്കുന്നതും രാജ്യത്തെ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതുമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് നാല് ഹെൽത്ത് ക്ലബ്ബുകൾ (മസാജ് സെന്ററുകൾ)ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) കഴിഞ്ഞ ദിവസം പിഴ ചുമത്തി നടപടികൾ സ്വീകരിച്ചത്.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം നമ്പർ (8) ലെ ആർട്ടിക്കിൾ (2) പ്രകാരമാണ് നടപടി.ലംഘന റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ വാണിജ്യ അന്തരീക്ഷം നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത വാണിജ്യ വ്യവസായ മന്ത്രാലയം ആവർത്തിച്ചു.











