12:53pm 13 November 2026
NEWS
നിയമലംഘനം: 23 ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികൾ പൂട്ടിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി
17/08/2026  09:39 AM IST
nila
നിയമലംഘനം: 23 ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികൾ പൂട്ടിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി

ദോഹ: കൃത്യമായ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 23 ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികൾക്കെതിരെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി നടപടിയെടുത്തു. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 8 സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു; 15 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി.
​2025-ലെ 3-ാം നമ്പർ നിയമപ്രകാരം നടപ്പിലാക്കിയ ഈ നടപടി, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണെന്ന് എയർ ട്രാൻസ്പോർട്ട് ഡയറക്ടർ ഈസ അൽ മാലിക്കി വ്യക്തമാക്കി.യാത്രക്കാരെ വഞ്ചിക്കുന്ന ഏജൻസികൾക്കെതിരെയും ഉപഭോക്തൃ പരാതികളിൽ അടിയന്തര നടപടി എടുക്കാത്തവർക്കെതിരെയും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img