06:46pm 29 April 2026
NEWS
വിനോദ് പണിക്കര്‍ ഇന്‍ഡെല്‍ മണി സിഎഫ്ഒ
29/04/2026  03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിനോദ് പണിക്കര്‍ ഇന്‍ഡെല്‍ മണി സിഎഫ്ഒ

 

കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി വിനോദ് പണിക്കരെ നിയമിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പദ്ധതികളും, മൂലധന കൈകാര്യവും, കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇനി മുതല്‍ വിനോദ് പണിക്കരുടെ നേതൃത്വത്തിലായിരിക്കും. ഇതോടൊപ്പം കമ്പനിയുടെ അടുത്ത ഘട്ടം വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള പിന്തുണയും അദ്ദേഹം നല്‍കും.
ധനകാര്യ രംഗത്ത് 38 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിനോദ് പണിക്കര്‍, എന്‍ബിഎഫ്‌സി, മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ്, എഫ്എംസിജി മേഖലകളില്‍ വിദഗ്ധനാണ്. വലിയ തോതിലുള്ള ധന സമാഹരണം, ബിസിനസ് പുനസംഘടന, സാമ്പത്തിക തന്ത്രങ്ങള്‍, ഓഡിറ്റ്, കമ്പനികളുടെ നിയന്ത്രണം, ഭരണ നിര്‍വഹണം ശാക്തീകരിക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുണ്ട്.  
വിനോദ് പണിക്കരുടെ ഈ മേഖലയിലെ പരിചയ സമ്പത്ത്, പ്രത്യേകിച്ച് എന്‍ബിഎഫ്‌സികളിലെ നേതൃപരമായ പങ്ക് ഇന്‍ഡെല്‍ മണിയുടെ വികസനത്തിന് വളരെ ഗുണകരമാവുമെന്ന് കമ്പനി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. ധനകാര്യ മേഖലയെക്കുറിച്ചും മൂലധന വിപണികളെക്കുറിച്ചും  അദ്ദേഹത്തിനുള്ള അഗാധമായ അറിവും ധന സമാഹരണത്തിലും റിസ്‌ക് കൈകാര്യം ചെയ്യുന്നതിലുമുള്ള വൈദഗ്ധ്യവും വലിയ മുതല്‍ക്കൂട്ടാവും.  
സ്വര്‍ണ്ണ വായ്പാ രംഗത്ത് മുന്‍ നിരയിലുള്ള എന്‍ബിഎഫ്‌സിയായ ഇന്‍ഡെല്‍ മണിയില്‍ സിഎഫ്ഒ ആയി ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനവും,  ദീര്‍ഘ വീക്ഷണവും മികച്ച തന്ത്രങ്ങളും കൈമുതലായ ഡയറക്ടര്‍ ബോര്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ സന്തോഷവുമുണ്ടെന്ന് സിഎഫ്ഒ വിനോദ് പണിക്കര്‍ പ്രതികരിച്ചു.
കമ്പനി പ്രതിവര്‍ഷം 10,000 കോടിയില്‍ പരം കോടി രൂപ വായ്പയായി വിതരണം ചെയ്യുന്നുണ്ട്.  3600 കോടി രൂപയിലേറെ ലോണ്‍ പോര്‍ട്‌ഫോളിയോയുമുണ്ട്.  ഇതിന്റ  94 ശതമാനത്തോളം സ്വര്‍ണ്ണ പണയത്തിലുള്ള വായ്പയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img