06:25pm 14 October 2026
NEWS
ഗാന്ധിജി ചരിത്രത്തിന്റെ നൈതികത സംരക്ഷിച്ചത് പോലെ പിന്നീട് സാധിച്ചിട്ടില്ല വിനോദ് കൃഷ്ണ.
13/10/2026  09:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാന്ധിജി ചരിത്രത്തിന്റെ നൈതികത സംരക്ഷിച്ചത് പോലെ പിന്നീട് സാധിച്ചിട്ടില്ല വിനോദ് കൃഷ്ണ.

കൊച്ചി:  ഗാന്ധിജി ചരിത്രത്തിന്റെ നൈതികത സംരക്ഷിച്ചതുപോലെ നമുക്ക് പിന്നീട് സാധിച്ചിട്ടില്ല എന്ന് എഴുത്തുകാരനും നോവലിസ്റ്റും ആയ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ചുകൊന്ന തോക്ക് കാണുമ്പോൾ  ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവും,  ഗാന്ധിയെ വധിച്ചത് ആണെന്നുള്ള ഓർമ്മപ്പെടുത്തലുകൾ. ആ ഓർമ്മകൾ സംരക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഞ്ചു തവണയാണ് ഗാന്ധി സന്ദർശനം നടത്തിയിട്ടുള്ളത് എന്നാൽ അതിന്റെ ചരിത്രം സംരക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.. ജനാധിപത്യം മുന്നോട്ടു കൊണ്ടുപോകാൻ ഈ ഓർമ്മപ്പെടുത്തലുകൾ മതിയാകും.  അവകാശ സമരം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്, അവകാശ സമരത്തെ കുറിച്ചുള്ള ബോധ്യം എല്ലാവർക്കും ഉണ്ടാവണമെന്നും ഗാന്ധി ആഗ്രഹിച്ചുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.  ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഗാന്ധി സ്മരണയിലൂടെ,  പ്രഭാഷണം നടത്തുകയായിരുന്നു വിനോദ് കൃഷ്ണ.  കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ. വി. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി. എം. ഐ.,  ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ.,  എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img