05:13am 30 September 2026
NEWS
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ താരമായിരുന്നു; ഇന്ന് വൃദ്ധസദനത്തിൽ... കണ്ണീരിലാഴ്ത്തി വിനോദ് കാംബ്ലിയുടെ വീഡിയോ
27/09/2026  09:54 AM IST
nila
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ താരമായിരുന്നു; ഇന്ന് വൃദ്ധസദനത്തിൽ... കണ്ണീരിലാഴ്ത്തി വിനോദ് കാംബ്ലിയുടെ വീഡിയോ

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ പുതിയ അധ്യായം. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് താനെയിലെ വയോജന പരിപാലന കേന്ദ്രത്തിലാണ് കാംബ്ലി ഇപ്പോൾ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന നിലയിലാണ് കാംബ്ലിയെ വീഡിയോയിൽ കാണുന്നത്. നിലവിൽ ചികിത്സയിലാണെന്നും വയോജന പരിപാലന കേന്ദ്രത്തിലെ സൗകര്യങ്ങൾ മികച്ചതാണെന്നും താരം പറഞ്ഞു. വീട്ടിൽനിന്ന് അകലെയാണെന്ന തോന്നൽ പോലും ഇവിടെയില്ലെന്നും സ്ഥാപനത്തിലെ ജീവനക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും വലിയ സ്നേഹവും ആദരവും ലഭിക്കുന്നുണ്ടെന്നും കാംബ്ലി വ്യക്തമാക്കി.

താനെയിലെ നിദാൻ സെന്റർ ഫോർ എൽഡർലി കെയർ എന്ന സ്ഥാപനത്തിലാണ് കാംബ്ലി കഴിയുന്നത്. വയോജന പരിപാലന കേന്ദ്രം സന്ദർശിക്കാനെത്തിയവരാണ് താരവുമായി സംസാരിക്കുന്ന വീഡിയോ പകർത്തിയത്. ആരോഗ്യനിലയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കാംബ്ലിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ വീഡിയോയിൽ വ്യക്തമായി കാണാം.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയമായ താരമായിരുന്നു വിനോദ് കാംബ്ലി. ഇന്ത്യയ്ക്കായി 17 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 1084 റൺസും 104 ഏകദിനങ്ങളിൽനിന്ന് 2477 റൺസും താരം നേടിയിട്ടുണ്ട്.

എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പിന്മാറിയതിന് പിന്നാലെ കാംബ്ലിയുടെ ജീവിതത്തിൽ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ പിന്തുടർന്നു. ഇപ്പോൾ വയോജന പരിപാലന കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കാംബ്ലിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img