06:20am 11 November 2026
NEWS
വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
09/09/2025  07:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ ജീവകാരുണ്യ പ്രസ്ഥാനമായി 150 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 71-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ ചേരുന്നു. ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലേയും പ്രസിഡണ്ടുമാര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ദേശീയ കൗണ്‍സില്‍ പ്രസിഡന്റ് ജൂഡ് മംഗള്‍രാജ് അധ്യക്ഷത വഹിക്കുന്ന യോഗം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. കാലഘട്ടം ആവശ്യപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം ആസൂത്രണം ചെയ്യും. സമ്മേളത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  സംഘാടകസമിതി ചെയര്‍മാന്‍ മോണ്‍. ക്ലീറ്റസ് പറമ്പലോത്ത്, വരാപ്പുഴ അതിരൂപതാ പ്രസിഡണ്ട് റോക്കി രാജന്‍, ജനറല്‍ കണ്‍വീനര്‍ ആന്റണി കുറ്റിശ്ശേരി എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img