
വടകര: സാമൂഹിക-വിദ്യാഭ്യാസ രംഗത്തും പൊതുപ്രവർത്തന മേഖലയിലും സജീവ സാന്നിധ്യമായിരുന്ന ഡോ. വി.കെ. ജമാൽ അന്തരിച്ചു. ജനങ്ങളുടെ ജീവിതവും നാടിന്റെ സാമൂഹിക പശ്ചാത്തലവും അടുത്തറിഞ്ഞ ജനകീയ ഡോക്ടറായിരുന്ന അദ്ദേഹം മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സംസ്ഥാന ഭാരവാഹിയും വടകര എംഇഎസ് കോളജ് ചെയർമാനുമായി പ്രവർത്തിച്ചുവരികയായിരുന്നു.
വടകര ആശാ ഹോസ്പിറ്റൽ ഡയരക്ടർ , എം ഇ എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി , പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ ഇ എൻ ടി. കൺസെൽടെൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി ഗവ: ഹോസ്പിറ്റലിൽ നിന്നു് റിട്ടയർ ചെയ്ത ശേഷം വില്ല്യാപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ ഡോ: ജമാൽ വില്ലാപ്പള്ളി എം.ഇ.എസ്. കോളേജ് വടകരയുടെ സ്ഥാപകൻ കൂടിയാണ്.വില്യാപ്പള്ളി മുസ്ലിം ജമാത്ത് , ഐ.എം.എ വടകര എന്നിവയുടെ മുൻ ഭാരവാഹി കൂടിയായിരുന്നു.
ഭാര്യ:കാട്ടൊടി സുഹറ
മക്കൾ : ജറീഷ് (ഇൻ്റീരിയർ ഡിസൈനർ ), ജസീന , ജംഷീന
മരുമക്കൾ: റഫിയ , ഡോ : അമീൻ ഷാഹിദ് ( ചാലിയം ) , ഡോ : റംഷാദ് (ഖത്തർ ഹമദ് ഹോസ്പിറ്റൽ)
സഹോദരങ്ങൾ : പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു മാസ്റ്റർ , വി.കെ.കുഞ്ഞമ്മദ് ,സെക്കിയ, നെഫീസ
മയ്യത്ത് ഉച്ചക്ക് 12.30 മണിക്ക് വില്യാപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച ശേഷം 4.15 ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയിൽ .
വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദിൽ ഖബറടക്കം.









