08:06am 08 November 2026
NEWS
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഉന്നത വിജയികളെ അനുമോദിച്ചു.
13/04/2025  11:30 AM IST
nila
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഉന്നത വിജയികളെ അനുമോദിച്ചു.

വില്യാപ്പള്ളി : വില്ല്യപ്പള്ളി മുസ്ലിം ജമാ- അത്ത് ഖത്തർ ചാപ്റ്റർ അലിഫ് വിദ്യാഭാസ കമ്മിറ്റിയും വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് ബഹ്റൈൻ ചാപ്റ്റർ  സംയുക്താഭിമുഖ്യ ത്തിൽ നടത്തപെട്ട ജമാ- അത്ത് പരിധിയിലെ 7 മഹല്ല്ലിലെ മദ്റസയി ൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി വരയാലിൽ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.
 വൈസ് പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.പ്രാർത്ഥന ജാഫർ ദാരിമി നിർവഹിച്ചു.

 റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ജമാ-അത്ത് ബഹറൈൻ ചാപ്റ്റർ സെക്രട്ടറി പികെ ഇസ്ഹാഖ് പദ്ധതി വിശദീകരണം നടത്തുകയും ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷധികാരി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ടാലന്റ് പ്ലസ് എന്ന നാമകരണം  ജമാ- അത്ത് വൈസ് പ്രസിഡന്റ്‌ വി പി സുലൈമാൻ ഹാജിയ്ക്ക് നൽകി പ്രകാശനം  ചെയ്തു. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള അവാർഡ് ദാന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ബഹ്‌റൈൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

 മുസ്ലിം ജമാ- അത്ത് പ്രസിഡന്റ്‌  ഇ തറുവായി ഹാജി, ജമാ - അത്ത് ഭാരവാഹികളായ ടി ടി കുഞ്ഞബ്ദുള്ള ഹാജി, വട്ടക്കണ്ടി കുഞ്ഞമ്മദ്, പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ, കണ്ണോത്ത് മൊയ്തു ഹാജി, എന്നിവരും  എം കെ റഫീഖ്, നവാസ് കൊറോത്ത്, ഫൈസൽ രാമത്ത്,വി.പി മഹ്മൂദ് മാസ്റ്റർ, ഹക്കീം ഫൈസി കുയ്തേരി, അമ്മാടി അമ്മദ് ഹാജി കുന്നോത്ത് കുഞ്ഞിമൂസ്സ ഹാജി, സംസാരിച്ചു.

 ഖത്തർ കമ്മിറ്റി ഭാരവാഹികളായ ഇ എം കുഞ്ഞമ്മദ്, നസീർ പി. പി. കെ, ഷംസീർ വെങ്ങപ്പറ്റ, എം ടി ഫൈസൽ, കെ പി ഇബ്രാഹിം, മജീദ് കേളോത്ത് എന്നിവരും,ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളായ ആഷിക് കുളത്തൂർ, നൗഫൽ അമ്മാടിഎന്നിവരും, ലത്തീഫ് മൗലവി,ഹാഷിം പി കെ തുടങ്ങിയവർ ഉപഹാര സമർപ്പണം നിർവഹിച്ചു.

വില്ല്യപ്പള്ളി മുസ്ലിം ജമാ-അത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ടു സ്വാഗതവും  റാഷിദ്‌ മേലാറ്റൂർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img