03:54am 13 November 2026
NEWS
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഇഫ്താർ മജ്ലിസ് സ്നേഹവിരുന്ന് @26 ശ്രദ്ധേയമായി...!
07/03/2026  03:54 PM IST
nila
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഇഫ്താർ മജ്ലിസ് സ്നേഹവിരുന്ന് @26 ശ്രദ്ധേയമായി...!

 

ദോഹ : സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ജമാ - അത്ത് പരിധിയിലെ ഏഴു മഹല്ല് നിവാസികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തുമാമയിലുള്ള ഹെറിട്ടേജ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26 സംഘടിപ്പിച്ചു.
 
 കുടുംബങ്ങളും കുട്ടികളുമായി മഹല്ല് നിവാസികളും 800 ഓളം പേർ പങ്കെടുത്തു കൊണ്ട്  ഇഫ്താർ മജ്ലിസ്  വില്ല്യാപ്പള്ളികാരുടെ ഒരു സംഗമമായി മാറി.

സംഘാടക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്ന്റെ അദ്യക്ഷതയിൽ നടന്ന സ്നേഹ സമ്മേളനം   ഉത്ഘാടനം നിർവ്വഹിച്ചത് സഫാരി എം ഡി,സൈനുൽ ആബീദീൻ സാഹിബ്‌ ആയിരുന്നു. 
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ പ്രസിഡന്റ്‌ നാസർ നീലിമ റമദാൻ സന്ദേശം കൈമാറി.  ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ  സംസാരിച്ചു.

മയ്യന്നൂർ മഹല്ല് ഖാളി ശറഫുദ്ധീൻ ബാഖവി റമദാൻ സന്ദേശം നൽകി.
തണൽ ചെയർമാൻ ഡോക്ടർ ഇദ്രിസ്,
 എം ടി നിലമ്പുർ, അബ്ദു നാസർ നാച്ചി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
 അഷ്‌റഫ്‌ മാകൂൽ, ഷബീർ മേമുണ്ട, ഇസ്ഹാഖ്,
കെഎംസിസി lസമദ് കടമേരി, പി കെ മുഹമ്മദ്‌ കുന്നുമ്മൽ, അഷ്‌റഫ്‌ കനവത്ത്, പി എ തലായി,
 മുസ്ലിം ജമാ - അത്ത് രക്ഷധികാരിയായ കെഎം നാസർ ഹാജി,കുഞ്ഞബ്ദുള്ള ഹാജി വണ്ണാന്റെ വിട, സത്താർ തുണ്ടിയിൽ, കക്കുളങ്ങര ഇബ്രാഹിം, കെ പി ഇബ്രാഹിം,  എംപി ഇല്ല്യാസ്, 
 ഡോക്ടർ നൗഷാദ് തയ്യിൽ,ഷംസീർ വെങ്കപ്പെറ്റ, റഔഫ് കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ NP,എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു..

 പ്രവർത്തനത്തിന്റെ മുൻ പന്തിയിലുണ്ടായിരുന്ന ഭാരവാഹികളായ നാസർ പി പി,
കെ എം ഫൈസൽ, തിയ്യാറമ്പത് കുഞ്ഞമ്മദ്, 
ഇ എം കുഞ്ഞമ്മദ്, നസീർ പി പി കെ, സമീർ മലോൽ, നൗഫൽ തട്ടാൻറ്റെ വിട, 
എം ടി ഫൈസൽ,
വളണ്ടിയർ ക്യാപ്റ്റനായ സാദിക് കോയിക്കര, വൈസ് ക്യാപ്റ്റന്മാരായ കരീം താനി, അഷ്‌റഫ്‌ തയാട്ട് കുനി, ജാഷിർ മാക്കനാരി, ഫുഡ്‌ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌ പി വി, അഷ്കർ കുനോത്ത്, ഹമീദ് വട്ടക്കണ്ടി, നിസാർ തയാട്ട് കുനി, ഹാരിസ് രയരോത്ത്, അസീസ് കെ പി, രെജിസ്ട്രേഷൻ സഹദ് കാർത്തികപള്ളി, സംഘാടക സമിതി അംഗങ്ങളായ ഷാനിബ് വാരിപറമ്പത്ത്, ഹിജാസ് കുടലിൽ കുനി, ജാഫർ മേയന, എന്നിവരും വി. എം. ജെ ഖത്തർ ചാപ്റ്റർ ഭരണ സമിതി മെമ്പർമാരായ പ്രവർത്തകരും, ജമാ - അത്ത് പരിധിയിലെ മഹല്ല്കളിലെ പ്രവർത്തകന്മാരുടെയും ഒന്നിച്ചുള്ള പ്രവൃത്തനങ്ങളുടെ മികവിൽ  സ്നേഹ വിരുന്ന് @26 അവിസ്മരണീയമായി.

 മുഹമ്മദ്‌ അലി എം കെ,ഖിറാഅത്ത്  നടത്തി.
 ജമാ - അത്ത് ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീണർ  ഫൈസൽ അരോമ നന്ദിയും രേഖപെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img