05:49pm 12 November 2026
NEWS
വില്ല്യാപ്പള്ളി മഹല്ല് ഖത്തർ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
18/01/2026  08:03 PM IST
nila
വില്ല്യാപ്പള്ളി മഹല്ല് ഖത്തർ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: വില്ല്യാപ്പള്ളി മഹല്ല് ഖത്തർ ശാഖ കമ്മിറ്റി 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പുതിയ ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഷംസു പാറക്കൽ, ഉപദേശകസമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്, വൈസ് ചെയർമാൻ അബ്ദുല്ല പി.കെ.കെ, അബ്ദുല്ല ചാത്തോത്ത്, ഇബ്രാഹിം എം.ടി, കുഞ്ഞമ്മത് തിയ്യാറമ്പത്ത്, പ്രസിഡണ്ട് നസീർ പി.പി.കെ, വൈസ് പ്രസിഡണ്ട് ഫൈസൽ എം.ടി, ഹാരിസ് രയരോത്ത്, ജൈസാം പുത്തൂർ, ഷൗക്കത്ത് എം.കെ, ജനറൽ സിക്രട്ടറി അഷ്‌ക്കർ കുന്നോത്ത്, ഓർഗനൈസിംഗ് സിക്രട്ടറി സജീർ നടുക്കണ്ടി, സിക്രട്ടറി ഫൈസൽ മനക്കൽ, ഹുസൈൻ സി.കെ, സാദത്ത് മലയിൽ, ഫവാസ് മലയിൽ, ഖജാഞ്ചി അനസ് പാറക്കൽ എന്നിവരെ തിരഞ്ഞെടുത്തു.

ഹിലാലിലെ അരോമ ദർബാർ റെസ്റ്റോറന്റിൽ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മിറ്റി പ്രസിഡണ്ട് നാസർ നീലിമ ഉദ്‌ഘാടനം ചെയ്തു. 2023-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് നസീർ പി.പി.കെ. അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങൾക്ക് വിഎംജെ ഖത്തർ വി-സേവ് ചെയർമാനും ഖത്തറിലെ വ്യവസായ സംരഭകനുമായ ഫൈസൽ അരോമ നേതൃത്വം നൽകി.

യോഗത്തിൽ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ഖാദർ റഹ്‌മാനി ഉദ്ബോധന പ്രസംഗം നടത്തി. പൊതുപ്രവർത്തനത്തിന്റെ മാഹാത്മ്യവും ജീവകാരുണ്യ പ്രവത്തനങ്ങളുടേയും ചേർത്ത്പിടിക്കലിന്റേയും പ്രാധാന്യവും പ്രതിഫലവും അദ്ദേഹം സദസ്സിനെ ഉണർത്തി. സജീർ നടുക്കണ്ടി, കുഞ്ഞമ്മത് തിയ്യാറമ്പത്ത്, നൗഫൽ കാര്യാട്ട് എന്നിവർ സംസാരിച്ചു. നസീർ പി.പി.കെ. സ്വാഗതവും അഷ്‌ക്കർ കുന്നോത്ത് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img