NEWS
വില്ല്യാപ്പള്ളി മഹല്ല് ഖത്തർ സംഗമവും ആർ യുസുഫ് ഹാജി അനുസ്മരണവും സംഘടിപ്പിച്ചു
26/10/2025 09:21 PM IST
nila

ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി മഹല്ലുകാരുടെ സംഗമവും ആർ യുസുഫ് ഹാജി അനുസ്മരണവും പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ അരോമ ദർബാറിൽ നടന്നു. വിഎംജെ ഖത്തർ ചെയർമാൻ പി വി എ നാസർ സംഗമം ഉൽഘാടനം ചെയ്തു. വില്ല്യാപ്പള്ളിയിലെ എക്കാലത്തെയും സാമൂഹ്യജീവകാരുണ്യ പ്രവർത്തകനായിരുന്ന ആർ യുസുഫ് ഹാജി അനുസ്മരണം ഇ കെ മുഹമ്മദ് ഷെരീഫ് നടത്തി. ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഒരു പൊതുപ്രവർത്തകനായിരുന്നു യുസുഫ് ഹാജിയെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടു. നാടിനും നാട്ടുകാർക്കും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ പുതുതലമുറക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ശാദുലി കോറോത്ത്, സജീർ നടുക്കണ്ടി എന്നിവർ സംസാരിച്ചു. നസീർ പി പി കെ സ്വാഗതവും എം ടി ഫൈസൽ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











