09:01pm 01 November 2026
NEWS
മഹല്ല് സാരഥികൾക്ക് സ്വീകരണം നൽകി
15/08/2025  09:14 PM IST
nila
മഹല്ല് സാരഥികൾക്ക് സ്വീകരണം നൽകി

ദോഹ: ഖത്തറിൽ ഹൃസ്യ സന്ദർശനത്തിനു എത്തിയ വില്ല്യാപ്പല്ലി മയ്യന്നൂർ മഹല്ല് സാരഥികൾക്കു ബിൻ മഹ്മൂദ്ലുള്ള കാരവൻ റെസ്റ്റോറന്റ്ൽ വെച്ച് സ്വീകരണം നൽകി. മയ്യന്നൂർ മഹല്ല് കമ്മിറ്റി ഭരണ സമിതി  മെമ്പർ തട്ടാൻകുനി അബ്ദുൽ കരീം, മുൻ ബഹ്‌റൈൻ എംപിഎംസി പ്രതിനിധി  ജലീൽ മാക്കനാരി എന്നിവരാണ് സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന്നത്. ഇസ്മായിൽ ഓ ടി യുടെ അധ്യക്ഷതയിൽ 
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മയ്യന്നൂർ മഹല്ല് സംവിധാനത്തിൽ നിർധരരായ പാവപ്പെട്ട രോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യമായ ഘട്ടത്തിൽ സാമ്പത്തികം, എന്നിവ കോർത്തിണക്കി കൊണ്ടുള്ള കൈത്താങ്ങ് പദ്ധതിയുടെ നിലവിലുള്ള വിശദീകരണം ചെയർമാൻ ഷമീം എൻ, എച്ച്  യോഗത്തിൽ അവതരിപ്പിച്ചു.

മഹലിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി രൂപം നൽകിയ എജു കെയർ വിദ്യാഭ്യാസ വിങ്ങ് നിലവിൽ നാട്ടിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹുദവി സംഘടനയുടെ കീഴിലുള്ള ഹാദിയ സെന്ററുമായി കൈകോർത്ത് സ്ത്രീകൾക്കായി C C I P  ഹിമായ കോഴ്സ് പ്രവർത്തന പുരോഗതി യോഗത്തിൽ കൺവീനർ സലാം മാക്കനാരി വിശദീകരിച്ചു.

കമ്മിറ്റിയുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനത്തിൽ മാസം തോറുമുള്ള വിഭവസമാഹരണത്തിൻറ്റെ കളക്ഷൻ നിലവിലെ അവസ്ഥ കൃത്യമായി കൺവീനർ ഷാനിബ് വാരി പറമ്പത്ത് യോഗത്തിൽ അവതരിപ്പിച്ചു.

നാട്ടിൽ നിർമ്മാണ പുരോഗതിയിലുള്ള  വീടിന്റെ പൂർത്തീകരണം ഖത്തർ കമ്മിറ്റി ഏറ്റെടുത്തതായി പ്രസിഡന്റ് കമ്മിറ്റിയെ അറിയിച്ചു.
 
പ്രവാസ ജീവിതത്തിൽ മഹല്ല് നിവാസികൾക്ക് ഒത്തുചേരാൻ  ഒരു സ്നേഹ യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു.  ചെയർമാൻ ഇർഷാദ് ഒ ടി,  ജനറൽ കൺവീനർ സജീർ മലയിൽ, ട്രഷറർ സി സി  നൗൽ,  മുജീബ് റഹ്മാൻ മാക്കനാരി, എം പി ഇല്ല്യാസ്, അജിനാസ് ഉസ്മാൻ തൈകുറ്റി, നിസാർ ചെട്ടിയം വീട്ടിൽ, ശഹീം ഓ, പി,ഹാഫിസ് വരയാലിൽ, എം എം കെ കരീം, മഹ്‌റൂഫ് പനയുള്ളത്തിൽ, നിസാർ പറെമ്മൽ, സമീർ മണാട്ട്, അജ്മൽ പി, വി, എന്നിവരെയും തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറി ജാഷിർ മാക്കനാരി സ്വാഗതവും, ഓർഗനൈസിംങ് സെക്രട്ടറി സജീർ മലയിൽ റിപ്പോർട്ട് അവതരണവും, ഇദ് രീസ് ഇസ്മായിൽ ഒ ടി പ്രാർത്ഥനയും, ട്രഷറർ മുഹൈമ്മിൻ കയ്യാല നന്ദിയും രേഖപ്പെടുത്തി...!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img