
ചെങ്ങന്നൂർ: ഈ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആല ഡിവിഷനിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
കോടുകുളഞ്ഞി സി എസ് ഐ പാരിഷ് ഹാളിൽ നടന്ന
വിജയാരവം 2026 കൊടിക്കുന്നിൽ സുരേഷ് എം പി ഉത്ഘാടനം ചെയ്തു.
മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ, ആല ഹയർ സെക്കന്ററി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഡിവിഷനിലെ നൂറോളം കുട്ടികളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറി മാരായ അഡ്വ എബി കുര്യാക്കോസ്, അഡ്വ കെ പി ശ്രീകുമാർ, അഡ്വ.ഡി വിജയകുമാർ , ജോജി ചെറിയാൻ, ദേവദാസ്, പി വി ജോൺ, മറിയാമ്മ ചെറിയാൻ, രാഹുൽ കൊഴുവല്ലൂർ, അഡ്വ പ്രശാന്ത്, ബാലചന്ദ്രൻ , യശോധരൻ, ശോഭ വികെ, സജി കുമാർ, ബാബു മരുന്നുരേത്ത്, ഷെറിൻ പി റെജി ജി, അൻവിൻ കുരുവിള സെസിൽ
തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ സീമ ശ്രീകുമാർ സ്വാഗതവും അൻവിൻ കുരുവിള സെസിൽ നന്ദിയും രേഖപ്പെടുത്തി.











