12:59am 18 January 2026
NEWS
നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് വെള്ളാപ്പള്ളിയെന്ന് വിജയരാഘവൻ
23/11/2025  08:30 AM IST
nila
നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് വെള്ളാപ്പള്ളിയെന്ന് വിജയരാഘവൻ

മലപ്പുറം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് വെള്ളാപ്പള്ളിയെന്നും വിജയരാഘവൻ പറഞ്ഞു. അപ്പപ്പോൾ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ടെന്നും എ വിജയ​രാഘവൻ കൂട്ടിച്ചേർത്തു. 

യുഡിഎഫിൽ കൂടുതൽ ജനപിന്തുണയുള്ള പാർട്ടിയാണ് മുസ്‌ലിംലീഗെന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടി. എന്നാൽ തെക്കൻ കേരളത്തിൽ പലയിടത്തും അവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ല. കോൺഗ്രസ് മത്സരിക്കുന്നിടത്ത് ലീഗ് സഹായിക്കും. എന്നാൽ ലീഗിന് തിരികെ കോൺഗ്രസ് പിന്തുണ കിട്ടാറില്ലെന്നത് വസ്തുതയാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ലീഗ് കീഴ്‌പ്പെടുന്നതിനെതിരേ വിവിധ മുസ്‌ലിം സംഘടനകൾക്ക് വിയോജിപ്പുണ്ട്. ഭൂരിഭാഗവും ലീഗിന്റെ ഈ നിലപാടിനൊപ്പമല്ലെന്നും വിജയരാഘവൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img