12:24pm 11 November 2026
NEWS
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
02/10/2025  04:37 AM IST
nila
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

രാജ്യം ഇന്ന് വിജയദശമി ആഘോഷിക്കുന്നു. ദുർഗാപൂജാ ഉത്സവത്തിന്റെ സമാപന ദിനമാണ് വിജയദശമി. ‘ദസറ’ എന്നും ഈ ഉത്സവം അറിയപ്പെടുന്നു. ദുർഗാദേവി മഹിഷാസുരനെ വധിച്ച ദിനമാണ് വിജയദശമി എന്നാണ് ഹിന്ദു വിശ്വാസം. അതുകൊണ്ടുതന്നെ വിജയദശമിക്ക് ഇന്ത്യയിൽ പ്രത്യേക പ്രാധാന്യം ലഭിക്കുന്നു.

കേരളത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം ആരംഭിക്കുന്നത് വിജയദശമി നാളിലാണ്. അതിനാൽ വിദ്യാരംഭമെന്നും ഈ ദിവസം അറിയപ്പെടുന്നു. സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ തന്നെ ആരംഭിച്ചു. ക്ഷേത്രങ്ങൾക്ക് പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും മാധ്യമസ്ഥാപനങ്ങളിലുമടക്കം വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img