03:23am 08 November 2026
NEWS
വിജയമന്ത്രങ്ങൾ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഏപ്രിൽ 8 ന് കോഴിക്കോട്ട്
07/04/2025  07:56 PM IST
nila
വിജയമന്ത്രങ്ങൾ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ  പ്രകാശനം ഏപ്രിൽ 8 ന് കോഴിക്കോട്ട്

കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂർ കൂട്ട്‌കെട്ടിൽ പ്രചാരം നേടിയ വിജയമന്ത്രങ്ങൾ പരമ്പരയിലെ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ  പ്രകാശനം ഏപ്രിൽ 8 ന് കോഴിക്കോട്ട്  നടക്കുമെന്ന് പ്രസാധകരായ ലിപി പബ്ളിക്കേഷൻസ് അറിയിച്ചു. കോഴിക്കോട് ബീച്ചിലെ എം.ടി.വാസുദേവൻ നായർ നഗറിൽ വൈകുന്നേരം 6 മണിക്കാണ് പ്രകാശന ചടങ്ങ് . 
കാലിക്കറ്റ് യൂണിവേർസിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ. മൊയ്തീൻ കുട്ടി എ.ബി. പുസ്തകം പ്രകാശനം ചെയ്യും. പ്രമുഖ സംരംഭകനും എക്കോൺ ഹോൾഡിംഗ് ഗ്രൂപ്പ് ചെയർമാനുമായ ഡോ.ശുക്കൂർ കിനാലൂർ പുസ്തകം ഏറ്റുവാങ്ങും. 
പുസ്തകത്തെ ശബ്ദം കൊണ്ട് ധന്യമാക്കിയ ബന്ന ചേന്ദമംഗല്ലൂർ ചടങ്ങിൽ വിശിഷ്ട അതിഥിയാകും. 
പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങൾക്ക് നിർബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാൽ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാൽ ശ്രദ്ധേയമായ പരമ്പരയാണിത്. ഈ വർഷത്തെ പ്രവാസി ഭാരതി കേരള പുരസ്‌കാരം നേടിയ വിജയമന്ത്രങ്ങൾ പരമ്പര ഏത് പ്രായത്തിൽപ്പെട്ട വരേയും സ്വാധീനിക്കാൻ പോന്നതാണ്
ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീതശബ്ദത്തിൽ സഹൃദയലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണിത്. ഓരോ അധ്യായത്തിന്റേയും ഓഡിയോ ലഭ്യമാകുന്ന ക്യൂ ആർ കോഡോടുകൂടി സംവിധാനിച്ചത് വായനയും കേൾവിയും സവിശേഷമാക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img