02:22am 18 July 2026
NEWS
വിജയ്‌യുടെ ടിവികെ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു
08/05/2026  06:05 AM IST
nila
വിജയ്‌യുടെ ടിവികെ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു

കൽപറ്റ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. വയനാട് ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരണത്തിനായുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് കേരളത്തിലും യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കം ശക്തമായത്. 

വെങ്ങപ്പള്ളിയിലെ യുവാക്കളുടെ ഒരു സംഘമാണ് ‘മൈ ടിവികെ’ ആപ്പ് മുഖേന യൂണിറ്റ് രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചത്. സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പ്രാഥമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടിവികെയുടെ തമിഴ്നാട് തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വെങ്ങപ്പള്ളി ടൗണിൽ വൻ ഫ്ലെക്സ് ബോർഡുകളും ഇവർ സ്ഥാപിച്ചിരുന്നു.

ഐടി മേഖലയിലും വ്യാപാര പഠന രംഗത്തുമുള്ള യുവാക്കളാണ് സംഘത്തിൽ കൂടുതലും. ആപ്പിലെ സാങ്കേതിക നടപടികൾ പൂർത്തിയായ ശേഷം ഔദ്യോഗിക യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെയുമായി കൈകോർക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും പ്രവർത്തകർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img