12:39pm 10 May 2026
NEWS
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
10/05/2026  10:32 AM IST
nila
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഉൾപ്പെടെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

വിപുലമായ ജനപങ്കാളിത്തത്തോടെയായിരുന്നു ചടങ്ങ് നടന്നത്. ടിവികെ പ്രവർത്തകർ, സിനിമാതാരങ്ങൾ, കുടുംബാംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ വേദിയിൽ സാന്നിധ്യം അറിയിച്ചു.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ അധികാരത്തിലെത്തിയത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പുറത്തുവിട്ട മന്ത്രിസഭ പട്ടികയിൽ കോൺഗ്രസ് പ്രതിനിധികൾ ഇല്ല. വിശ്വാസവോട്ടെടുപ്പിന് ശേഷമാകും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുക എന്നാണറിയുന്നത്.

മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയമായ മുഖമായി മാറിയത് 29-കാരിയായ സെൽവി എസ് കീർത്തന ആണ്. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന, ടിവികെയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ്. മുൻപ് പൊളിറ്റിക്കൽ കൺസൾട്ടന്റായിരുന്ന അവർ, തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായി ചരിത്രത്തിൽ ഇടം നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img