08:58am 30 April 2026
NEWS
ജയിലർ-2'ൽ രജിനികാന്തിനൊപ്പം വിജയ്‌സേതുപതിയും...
29/11/2025  12:27 PM IST
Cinema desk
ജയിലർ-2ൽ രജിനികാന്തിനൊപ്പം വിജയ്‌സേതുപതിയും..

സിനിമാ ആരാധകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ജയിലർ-2'. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. കൂടാതെ, എസ്.ജെ.സൂര്യ, വിദ്യാബാലൻ, സന്താനം തുടങ്ങിയ ചില  പ്രമുഖ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്തകളും മുൻപ് നൽകിയിരുന്നു. എന്നാൽ  ഇപ്പോഴത്തെ പുതിയ റിപ്പോർട്ടനുസരിച്ച് ഈ ചിത്രത്തിൽ വിജയ് സേതുപതിയും ജോയിൻ ചെയ്തിട്ടുണ്ടത്രെ! ചിത്രത്തിലെ  ഒരു പ്രധാന വേഷം അവതരിപ്പിക്കാനാണത്രെ വിജയ് സേതുപതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോൾ ഗോവയിൽ നടന്നു വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വിജയ്സേതുപതി പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധമായി ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.  രജനികാന്തും, വിജയ്സേതുപതിയും ഇതിന് മുൻപ്  കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ 'പേട്ട'  എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img