
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ്സേതുപതി ഇപ്പോൾ 'ഏസ്', 'ട്രെയിൻ', പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം എന്നിവയിലാണ് ആഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളോടൊപ്പം തെലുങ്ക് സിനിമാ സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനും വിജയ്സേതുപതി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം ബോളിവുഡ് താരങ്ങളായ തബു, രാധിക ആപ്തെ, വില്ലനായി ഫഹദ് ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജയ് സേതുപതി അഭിനയിച്ച് സൂപ്പർഹിറ്റായ 'മഹാരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങാനിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത്, വിജയ്സേതുപതി നായകനായി അഭിനയിച്ച 'മഹാരാജ' 20 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ 190 കോടിയോളം (ചൈന ഉൾപ്പെടെ) കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. അതിനാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുവാൻ വിജയ് സേതുപതിയും, നിഥിലൻ സ്വാമിനാഥനും തീരുമാനിച്ചതിനെ തുടർന്ന് ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന പണികൾ നടന്നു വരികയാണ്. തിരക്കഥ പൂർത്തിയായതും ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. രണ്ടു ഭാഗങ്ങളായി ഒരുങ്ങി പുറത്തുവന്നു വൻ വിജയമായ 'വിടുതലൈ' എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടേതായി ഒരുങ്ങുന്ന രണ്ടാംഭാഗ ചിത്രമാണ് 'മഹാരാജ'.
Photo Courtesy - Google











