
തമിഴ് സിനിമയിലെ വനിതാ സംവിധായികമാരിൽ ഒരാളായ കൃതിക ഉദയനിധി സംവിധാനം ചെയ്തു റിലീസായ ചിത്രങ്ങളാണ് 'വണക്കം ചെന്നൈ', 'കാളി' 'കാതലിക്ക നേരമില്ലൈ' എന്നിവ! എന്നാൽ ഈ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. എങ്കിലും കൃതിക ഉദയനിധി അടുത്ത ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. അതനുസരിച്ച് കൃതിക ഉദയനിധി അടുത്ത് വിജയ് സേതുപതിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ശേഷമേ കൃതിക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുകയുള്ളൂവത്രേ! വിജയ്സേതുപതി ഈ സിനിമയിൽ അഭിനയിക്കാൻ കോൾഷീറ്റ് നൽകിയിരിക്കുന്നതിനാൽ കൃതിക ഉദയനിധി ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണെന്നും പറയപ്പെടുന്നുണ്ട്.
കൃതിക ഉദയനിധി തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് എന്നുള്ളതും. ഇവർക്ക് സ്വന്തമായി 'റെഡ് ജയന്റ്' എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനി ഉണ്ടെന്നുള്ളതും സിനിമ ആരാധകർ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'റൈസ് ഈസ്റ്റ്' എന്ന കമ്പനിയാണ്.











