10:37pm 01 August 2026
NEWS
വിദേശവകാശത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ച വിജയ്‌യുടെ 'ജനനായകൻ'
29/01/2025  06:23 PM IST
വിദേശവകാശത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ച വിജയ്‌യുടെ  ജനനായകൻ

വിജയ്‍യുടെ സിനിമാ കരിയറിലെ അവസാനത്തെ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ്  'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. വിജയ്‌ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം റിലീസാകാനിരിക്കുന്ന ചിത്രം എന്ന നിലയിലും, താരത്തിന്റെ അവസാനത്തെ ചിത്രം എന്ന നിലയിലും ജനനായകൻ വളരെ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും തീർന്നിട്ടില്ല. അതിന് മുൻപായി തന്നെ ചിത്രത്തിന്റെ വിതരണാവകാശ ബിസിനസ്സ് വിഷയങ്ങളും നടന്നു വരികയാണ്. അതനുസരിച്ച് ഏകദേശം 75 കോടി രൂപക്ക് 'ജനനായകൻ' വിദേശാവകാശം വിറ്റുപോയെന്നുള്ള റിപ്പോർട്ടുകളാണ് കോളിവുഡിൽ  ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.  ഇതിന് മുൻപ്  വിജയ്-യുടെ തന്നെ ചിത്രമായ ‘ലിയോ’യാണ്  വിദേശവകാശത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിജയ്‌യുടെ  'ജനനായകൻ്' തന്നെ ആ റെക്കോർഡിനെ തകർത്തിരിക്കുകയാണ്. ഇത്രയും വലിയ ഒരു തുക വിദേശാവകാശത്തിനായി   ലഭിച്ചിരിക്കുന്നുവെങ്കിൽ സാറ്റലൈറ്, OTT തുടങ്ങിയ അവകാശങ്ങളും ഉയർന്ന വിലയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്. എന്ത് തന്നെയായാലും വിജയ്‌യുടെ അവസാനത്തെ ചിത്രമായ 'ജനനായകൻ' ചരിത്രം കുറിക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img