01:51am 18 January 2026
NEWS
വിജയ് മർച്ചൻ്റ് ട്രോഫി: ഇഷാൻ എം രാജ് നയിക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തിൽ മണിപ്പൂർ എതിരാളികൾ
04/12/2025  01:35 PM IST
സുരേഷ് വണ്ടന്നൂർ
വിജയ് മർച്ചൻ്റ് ട്രോഫി: ഇഷാൻ എം രാജ് നയിക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തിൽ മണിപ്പൂർ എതിരാളികൾ

തിരുവനന്തപുരം: പതിനാറ് വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഇഷാൻ എം രാജ് ആണ് ടീമിൻ്റെ ക്യാപ്റ്റൻ. കെസിഎയുടെ പ്രഥമ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾ ഉൾപ്പെടുന്നതാണ് ടീം.
​മത്സരവേദി കട്ടക്ക്
​ടൂർണ്ണമെൻ്റിന് ഏഴാം തീയതി തുടക്കമാകും. ഒഡിഷയിലെ കട്ടക്കാണ് ആദ്യ രണ്ട് മത്സരങ്ങളുടെ വേദി.
ആദ്യ മത്സരം: ഏഴ് മുതൽ ഒൻപത് വരെ, കേരളം മണിപ്പൂരിനെ നേരിടും.
​രണ്ടാം മത്സരം: 12 മുതൽ 14 വരെ, കേരളത്തിൻ്റെ എതിരാളികൾ കരുത്തരായ മുംബൈ ആണ്.
​അഭിഷേക് മോഹൻ എസ്എൽ, ഡേവിഡ് ചെറിയാൻ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. മനോജ് ചന്ദ്രനാണ് നിരീക്ഷകൻ.

​കേരള ടീം

​ഇഷാൻ എം രാജ് (ക്യാപ്റ്റൻ), വിശാൽ ജോർജ്ജ് (വിക്കറ്റ് കീപ്പർ), അദ്വൈത് വി നായർ, അഭിനവ് ആർ നായർ, ദേവർഷ് ബി (വിക്കറ്റ് കീപ്പർ), അദിഥീശ്വർ എ ഡി, മിഥുൻ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യൻ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യൻ എസ്, മുകുന്ദ് എൻ മേനോൻ, മുഹമ്മദ് റൈഹാൻ എസ്, അഭിനവ് ചന്ദ്രൻ ജെ എം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img