05:51pm 08 May 2026
NEWS
സിപിഎമ്മും സിപിഐയും പിന്തുണച്ചു; തമിഴ്നാട്ടിൽ വിജയ് 118 തികച്ചു; ഇനി 'മുതലമൈച്ചർ'
08/05/2026  04:31 PM IST
nila
സിപിഎമ്മും സിപിഐയും പിന്തുണച്ചു; തമിഴ്നാട്ടിൽ വിജയ് 118 തികച്ചു;  ഇനി മുതലമൈച്ചർ

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നാല് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകാനൊരുങ്ങുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി. ഇരു കക്ഷികൾക്കും രണ്ട് അംഗങ്ങൾ വീതമാണുള്ളത്.

ഇതിനുമുമ്പ് അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ്–ഡിഎംകെ സഖ്യം വിജയിയുടെ പാർട്ടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ വിജയ്‌ക്ക് പിന്തുണയുള്ള എംഎൽഎമാരുടെ എണ്ണം 117 ആയി ഉയർന്നു. രണ്ട് അംഗങ്ങളുള്ള വിസികെയും വിജയ് പക്ഷത്തേക്ക് എത്തുമെന്ന സൂചനകളുണ്ട്. പിന്തുണ ഉറപ്പായാൽ വിജയ് ഉടൻ ഗവർണർ രാജേന്ദ്ര അർലേക്കറെ കാണുമെന്നാണ് വിവരം.

അതേസമയം, വിജയ് അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ അപ്രതീക്ഷിത രാഷ്ട്രീയ ധാരണ രൂപപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. നേരത്തെ, ആവശ്യമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാനാകാത്തതിനെ തുടർന്ന് സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം ഗവർണർ തള്ളിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img