11:55am 06 November 2026
NEWS
വീണ്ടും വിവാഹവിരുന്നിൽ വിജയ് യും തൃഷയും ഒരുമിച്ച്; ചിത്രങ്ങൾ വൈറൽ
06/11/2026  06:58 AM IST
nila
വീണ്ടും വിവാഹവിരുന്നിൽ വിജയ് യും തൃഷയും ഒരുമിച്ച്; ചിത്രങ്ങൾ വൈറൽ

 

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും. ജഗന്റെ അടുത്ത ബന്ധുവും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്.

ചെന്നൈയിലെ ദി ലീല പാലസ് ഹോട്ടലിലായിരുന്നു വിവാഹസൽക്കാരം. വിജയ്‌ക്കൊപ്പം അമ്മ ശോഭ ചന്ദ്രശേഖറും ചടങ്ങിനെത്തി. കറുത്ത കോട്ടിലായിരുന്നു വിജയിന്റെ വരവ്. പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞാണ് തൃഷ എത്തിയത്.

വധൂവരന്മാർക്കൊപ്പം വിജയ്‌യും തൃഷയും വേദിയിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇരുവരും ഒരുമിച്ച് ചടങ്ങിനെത്തിയതും ചിത്രങ്ങൾ വൈറലായതും വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.

ബിആർഎസ് നേതാവ് കെ.ടി. രാമറാവു, പ്രമുഖ വ്യവസായി ഗൗതം അദാനി തുടങ്ങി രാഷ്ട്രീയ, വ്യവസായ രംഗത്തെ നിരവധി പ്രമുഖരും വിവാഹസൽക്കാരത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img