NEWS
വിജിലൻസ് വാരാഘോഷം സമാപിച്ചു
03/11/2025 03:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി :- ബി എസ് എൻ എൽ എറണാകുളം ബിസിനസ് ഏരിയായിലെ വിജിലൻസ് ബോധവൽകരണ വാരാഘോഷ പരിപാടികൾ സമാപിച്ചു.ബി എസ് എൻ എൽ മുഖ്യ കാര്യാലയത്തിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഡി ഐ ജി പുട്ട വിമലാദിത്യ മുഖ്യാതിഥി ആയിരുന്നു. ബി എസ് എൻ എൽ ജനറൽ മാനേജർ എസ് കെ രാജീവ്, ഐ ഫ് എ ദർശന, അസിസ്റ്റന്റ് ജനറൽ മാനേജർ വിജിലൻസ് ഷിനോജ് വട്ടക്കുഴി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികൾക്കും ബി എസ് എൻ എൽ ഉദ്യോഗസ്ഥർക്കുമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്യുകയും വിജിലൻസ് വാരാഘോഷ സന്ദേശം നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







