01:07am 29 July 2026
NEWS
ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്.
31/05/2025  10:34 AM IST
ചെറുകര സണ്ണിലൂക്കോസ്
ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്.

കോഴിക്കോട് : കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്‌തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തു. 14 മണിക്കൂർ നീണ്ട പരിശോധനയിൽ വരവിൽ കവിഞ്ഞ സ്വത്തിൻ്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. വയനാട്ടിലും കോഴിക്കോടുമായി ഇന്ന് രാവിലെ മുതൽ നാലിടങ്ങളിൽ ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. വിജിലൻസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുതുള്ള അന്വേഷണമാണ് നടക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img