11:01pm 06 November 2026
NEWS
മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടിൽ വിജിലൻസ് പരിശോധന
23/02/2025  01:20 PM IST
nila
മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടിൽ വിജിലൻസ് പരിശോധന

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന. മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന പുരോ​ഗമിക്കുന്നത്. വിജിലൻസിന് നൽകാനെന്ന പേരിലും എംവിഡി ഉദ്യോ​ഗസ്ഥർ പണപ്പിരിവ് നടത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് പരിശോധന ശക്തമാക്കിയത്. 

രണ്ടാഴ്ചക്ക് മുമ്പ് വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലൻസ് പരിശോധന. ദിവസങ്ങൾക്ക് മുമ്പ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത എറണാകുളത്തെ മുൻ ആർടിഒ ജെയ്സണെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടിൽകൂടി വിജിലൻസ് പരിശോധന നടത്തുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img