03:57am 06 August 2026
NEWS
2024 ൽ വിയറ്റ് ജെറ്റ് വാങ്ങിയത് 10 എയർ ബസുകൾ


10/01/2025  03:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
2024 ൽ വിയറ്റ് ജെറ്റ്  വാങ്ങിയത് 10  എയർ ബസുകൾ

കൊച്ചി: 2024 ൽ വിയറ്റ് ജെറ്റ് സ്വന്തമാക്കിയത് പുതിയ 10 എയർക്രാഫ്റ്റുകൾ. ലോകത്തെ പ്രമുഖ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്ന് എ 321 നിയോ എ സി എഫ് ശ്രേണിയിൽപ്പെട്ട രണ്ട് വിമാനങ്ങൾ കൂടി സ്വന്തമാക്കിയതോടെയാണ് കഴിഞ്ഞ വർഷം വാങ്ങിയ വിമാനങ്ങളുടെ എണ്ണം  പത്തായി ഉയർന്നത്. വിയറ്റ്നാമിലെ ഏറ്റവും വലിയ ആഘോഷവേളയായ ലൂണാർ ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് നാല് എയർക്രാഫ്റ്റുകൾ വിയറ്റ് ജെറ്റ് വാടകയ്ക്കെടുത്തിട്ടുണ്ട്.
10 പുതിയ വിമാനങ്ങൾ എത്തിയതോടെ വിയറ്റ് ജെറ്റിന് നിലവിൽ 115 എയർ ബസുകളുണ്ട്. കൂടാതെ പോയവർഷം  170 ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തെക്ക് കിഴക്കൻ എഷ്യൻ രാജ്യങ്ങൾ എന്നിവ പുതിയ റൂട്ടുകളിൽപ്പെടും. 

240 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എ 321നിയോ എ സി എഫ്‌ എയർക്രാഫ്റ്റുകൾ കൂടുതൽ യാത്രാ സൗകര്യമുള്ള കാബിനുകളോട് കൂടിയവയാണ്.കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ശബ്ദവുമാണ് മറ്റ് പ്രത്യേകതകൾ. ന്യൂ ഡെൽഹി, മുംബൈ, അഹമ്മദാബാദ്, കൊച്ചി നഗരങ്ങളിൽ നിന്ന് വിയറ്റ്നാമിലെ ഹണോയി, ഹോ ചി മിൻ സിറ്റി, ഡാ നാംഗ് നഗരങ്ങളിലേക്ക് വിയറ്റ്ജെറ്റ് നേരിട്ട് സർവീസ് നടത്തുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img