02:51pm 09 November 2026
NEWS
വിയറ്റ്‌ജെറ്റിന്റെ വേനല്‍ക്കാല ഓഫറുകള്‍ക്ക് തുടക്കമായി
17/05/2025  03:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിയറ്റ്‌ജെറ്റിന്റെ വേനല്‍ക്കാല ഓഫറുകള്‍ക്ക് തുടക്കമായി

കൊച്ചി: ഇന്ത്യ- വിയറ്റ്‌നാം ഫ്‌ളൈറ്റ് നെറ്റ്വര്‍ക്കിലും മറ്റ് വിയറ്റ്‌നാം ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും നികുതിയും ഫീസും കൂടാതെ  11 രൂപ മുതലുള്ള ടിക്കറ്റുകള്‍ വാഗ്്ദാനം ചെയ്യുന്ന വിയറ്റ്‌ജെറ്റ് പ്രമോഷന് തുടക്കമായി. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് എയര്‍ലൈന്‍ വിവിധ പ്രത്യേക വേനല്‍ക്കാല ആനുകൂല്യങ്ങളും ഇതോടൊപ്പം അവതരിപ്പിക്കുന്നു.

www.vietjetair.com വഴിയും വിയറ്റ്‌ജെറ്റ് എയര്‍ മൊബൈല്‍ ആപ്പ് വഴിയും മെയ് 18 വരെ പ്രമോഷണല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും. ഈ പ്രമോഷണല്‍ നിരക്കുകള്‍ 2025 ജൂണ്‍ ഒന്നിനും 2026 മാര്‍ച്ച് 28നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഉപയോഗിക്കാനാവുക. 

വേനല്‍ക്കാല യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഇന്ത്യയ്ക്കും വിയറ്റ്‌നാമിനുമിടയിലുള്ള എല്ലാ വിമാനങ്ങളിലും 2025 മെയ് 31 വരെ ഔദ്യോഗിക വിയറ്റ്‌ജെറ്റ് ചാനലുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതോ പരിഷ്‌കരിക്കുന്നതോ ആയ യാത്രക്കാര്‍ക്ക് 20 കിലോഗ്രാം സൗജന്യ ചെക്ക്ഡ് ബാഗേജ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു. വിയറ്റ്‌നാമിനും ഓസ്ട്രേലിയയ്ക്കും ഇടയില്‍ പറക്കുന്നവര്‍ക്ക് 40 കിലോഗ്രാം സൗജന്യ ചെക്ക്ഡ് ബാഗേജ് ലഭിക്കും. വേനല്‍ക്കാല അവധി ദിവസങ്ങള്‍ക്കും വിദേശ യാത്രകള്‍ക്കും 2025 ജൂലൈ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ഉപയോഗിക്കാനാവുക. 

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിയറ്റ്‌നാമിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായ ഹനോയ്, ഹോ ചി മിന്‍ സിറ്റി, തീരദേശ നഗരങ്ങളായ ഫു ക്വോക്ക്, നാ ട്രാങ്, ഡാ നാങ് എന്നിവ പര്യവേക്ഷണം ചെയ്യാം. അല്ലെങ്കില്‍ ഓസ്ട്രേലിയ, വടക്കുകിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ഏഷ്യ- പസഫിക് മേഖലയിലുടനീളമുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും പോകാം.

ആകര്‍ഷകമായ നിരക്കുകള്‍ക്ക് പുറമേ, ബക്കറ്റ് തൊപ്പികള്‍, ബന്ദനകള്‍, ലഗേജ് ടാഗുകള്‍, പാസ്പോര്‍ട്ട് കവറുകള്‍, ബാഡ്ജുകള്‍, എക്സ്‌ക്ലൂസീവ് സുവനീറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിമിത പതിപ്പ് വേനല്‍ക്കാല യാത്രാ കിറ്റ് വിയറ്റ്‌ജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. യുവ യാത്രക്കാര്‍ക്കായി വിയറ്റ്‌ജെറ്റിന്റെ കിഡ്സ് കോംബോ, ആകര്‍ഷകവും ഇതുവരെ കാണാത്തതുമായ സമ്മാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വിമാനത്തിനുള്ളില്‍ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു.

ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും വിയറ്റ്‌നാമിന്റെ സാമ്പത്തിക കേന്ദ്രമായ ഹോ ചി മിന്‍ സിറ്റിയിലേക്ക് രണ്ട് പുതിയ നോണ്‍-സ്റ്റോപ്പ് റൂട്ടുകള്‍ ആരംഭിച്ചുകൊണ്ട് വിയറ്റ്‌ജെറ്റ് ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിയറ്റ്‌ജെറ്റ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 10 നേരിട്ടുള്ള റൂട്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img