07:03pm 09 November 2026
NEWS
വിയറ്റ്ജെറ്റ് നേട്ടത്തിൻ്റെ നെറുകയിൽ; വരുമാനവും യാത്രക്കാരും വർദ്ധിച്ചു
07/05/2025  12:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിയറ്റ്ജെറ്റ് നേട്ടത്തിൻ്റെ നെറുകയിൽ; വരുമാനവും യാത്രക്കാരും വർദ്ധിച്ചു

കൊച്ചി: വിയറ്റ്നാമിൻ്റെ പുതുതലമുറ എയർലൈൻ വിയറ്റ്ജെറ്റിന് ഈ വർഷം ആദ്യ നാല് മാസക്കാലയളവിൽ (ക്യു - 1) വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ്. പോയവർഷം ഇതേ കാലയളവിൽ നേടിയതിനേക്കാൾ ലാഭവിഹിതത്തിൽ 25% വർദ്ധനവ് രേഖപ്പെടുത്തി.

2025 ജനുവരി മുതൽ ഏപ്രിൽ വരെ കാലയളവിൽ 690 മില്യൺ ഡോളറാണ് വ്യോമമേഖലയിൽ നിന്ന് വിയറ്റ്ജെറ്റിന് നേടാനായത്.അനുബന്ധ വരുമാനത്തിലും ഈ കാലയളവിൽ 35% വർദ്ധനവുണ്ട്( ഡോളർ 239.1 മില്യൺ). 2005ലെ ആദ്യത്തെ നാലു മാസക്കാലത്ത് 38,700 സർവീസുകളിലായി 6.87 മില്യൺ യാത്രക്കാരാണ് വിയറ്റ്ജെറ്റിൽ സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ 9% വും
വിമാന സർവീസിൻ്റെ കാര്യത്തിൽ 12% വും വർദ്ധനവ്. 

നാലു മാസത്തിനിടെ രണ്ട് പുതിയ വിമാനങ്ങൾ കൂടി സ്വന്തമാക്കിയതോടെ ആകെ വിമാനങ്ങളുടെ എണ്ണം 106 ആയി ഉയർന്നു.87% സീറ്റുകളിലും യാത്രക്കാരുമായിട്ടാണ് സർവീസുകൾ. ഇക്കഴിഞ്ഞ മാർച്ചിൽ  ബെംഗളൂരു, ഹൈദരബാദ് നഗരങ്ങളിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക്‌ പുതിയ രണ്ട് സർവീസുകൾ തുടങ്ങി. 

2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് വിയറ്റ് ജെറ്റിൻ്റെ മൊത്തം ആസ്തി 3.79 ബില്യൺ ഡോളറാണ്. രാജ്യാന്തര തലത്തിൽ ഒട്ടേറെ ബഹുമതികളും വിയറ്റ്ജെറ്റ് നേടി. യാത്രക്കാർക്ക് വിയറ്റ്ഏജെറ്റ്  ഏർപ്പെടുത്തിയ വിയറ്റ്ജെറ്റ് സ്കൈ ലോയൽറ്റി പദ്ധതി 2025 ലെ എഷ്യ പസഫിക് ലോയൽറ്റി അവാർഡ്സിൽ ബെസ്റ്റ് യൂസ് ഓഫ് ഡിജിറ്റൽ ടെക്നോളജി അവാർഡിന് അർഹമായി. വേൾഡ്സ് ബെസ്റ്റ് അൾട്ര ലോ കോസ്റ്റ് കാരിയർ 2025 റേറ്റിംഗും കരസ്ഥമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img