
കൊച്ചി: വിയറ്റ്നാമിൻ്റെ രാജ്യ തലസ്ഥാനമായ ഹാനോയിൽ നിന്ന് ചൈനയിലെ ഷാങ്ഹായി നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവ്വീസുമായി വിയറ്റ് ജെറ്റ്. ചൈനീസ് നഗരങ്ങളിലേക്ക് വിയറ്റ് ജെറ്റിൻ്റെ സർവീസ് കൂടുതൽ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായിട്ടാണിത്.പുതിയ സർവീസ് ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ സഞ്ചാരികൾക്കും പ്രയോജനപ്പെടുമെന്ന് വിയറ്റ്ജെറ്റ് വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡെൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് വിയറ്റ് ജെറ്റ് വിമാനങ്ങളിൽ ഹാനോയ് വഴി ചൈനയിലേക്ക് കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാൻ പുതിയ സർവീസ് പ്രയോജനകരമാണ്. ഇതോടൊപ്പം സമ്മർ യാത്രാ സീസൺ കണക്കിലെടുത്ത് യാത്രാ നിരക്കിൽ ഒട്ടേറെ ഇളവുകൾ എയർലൈൻ പ്രഖ്യാപിച്ചു. മേയ് അഞ്ചിന് എക്കോ ക്ലാസ്സ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ച 55% നിരക്കിളവാണ് ഇതിൽ പ്രധാനം.SUPERSAL55 എന്ന പ്രമോകോഡ് ഉപയോഗിച്ച് ഈ ആനുകൂല്യം നേടാം. മേയ് 15നും നവംബർ 30 നുമിടെയുള്ള യാത്രകൾക്ക് ഇളവ് ബാധകമാകും. മേയ് 18ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 325 രൂപയുടെ സമ്മാനക്കൂപ്പൺ ലഭിക്കും. അടുത്ത തവണ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ കൂപ്പൺ ഉപയോഗിക്കാം.
എല്ലാ വെള്ളിയാഴ്ചയും ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള സർവീസുകൾക്ക് വിയറ്റ് ജെറ്റ് പ്രഖ്യാപിച്ച പ്രത്യേക ഇളവുകൾ തുടരുകയാണ്. ഇത് പ്രകാരം 11 രൂപ മുതൽ ( നികുതിയും ഫീസും പുറമെ) മുകളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.vietjetair.com എന്ന വെബ്'സൈറ്റിലും Viet Jet Air mobile app ഉപയോഗിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Photo Courtesy - Google











