11:25pm 09 November 2026
NEWS
വിയറ്റ്‌ജെറ്റ് എ330നിയോ ഓര്‍ഡറുകള്‍ ഇരട്ടിയാക്കി
29/05/2025  10:29 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിയറ്റ്‌ജെറ്റ് എ330നിയോ ഓര്‍ഡറുകള്‍ ഇരട്ടിയാക്കി


കൊച്ചി:  വിയറ്റ്‌ജെറ്റ് 20 വൈഡ്‌ബോഡി എ330-900 വിമാനങ്ങള്‍ക്ക് എയര്‍ബസിന് ഓര്‍ഡര്‍ നല്‍കി. 

വിയറ്റ്‌ജെറ്റ് ചെയര്‍വുമണ്‍ ന്യൂയെന്‍ തി ഫുവോങ് താവോയും എയര്‍ബസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വൗട്ടര്‍ വാന്‍ വെര്‍ഷും ഹനോയിയില്‍ കരാറില്‍ ഒപ്പുവച്ചു. ഫ്രഞ്ച് രാഷ്ട്രത്തലവന്റെ വിയറ്റ്‌നാം ഔദ്യോഗിക സന്ദര്‍ശന വേളയില്‍ വിയറ്റ്‌നാമീസ് പ്രസിഡന്റ് ലുവോങ് കുവോങ്ങും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഒപ്പുവയ്ക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വിയറ്റ്‌ജെറ്റിന്റെ അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരണത്തെ സഹായിക്കുന്നതാണ് പുതിയ ഓര്‍ഡര്‍. ഇന്ത്യ പോലുള്ള പ്രധാന വിപണികള്‍ ഉള്‍പ്പെടെ ഏഷ്യ- പസഫിക് മേഖലയിലുടനീളം ഉയര്‍ന്ന ശേഷിയുള്ള റൂട്ടുകളില്‍ വിമാനങ്ങള്‍ വര്‍ധിപ്പിക്കാനും ഭാവിയില്‍ യൂറോപ്പിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനും ഇത് എയര്‍ലൈനിനെ പ്രാപ്തമാക്കും.

പുതിയ കരാറോടെ എയര്‍ലൈന്‍ എ330നിയോ-യ്ക്കുള്ള ഓര്‍ഡറുകള്‍ ഇരട്ടിയാക്കി 40 വിമാനങ്ങളായി ഉയര്‍ത്തി. കൂടാതെ, വിയറ്റ്‌ജെറ്റിന് 96 എ320നിയോ ഫാമിലി സിംഗിള്‍- ഐസില്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 108 സിംഗിള്‍- ഐസില്‍ എ320 ഫാമിലി വിമാനങ്ങളും ഏഴ് എ330- 300 വിമാനങ്ങളും അടങ്ങുന്ന 115 വിമാനങ്ങളുടെ പൂര്‍ണ്ണ എയര്‍ബസ് ഫ്‌ളീറ്റ് നിലവില്‍ വിയറ്റ്‌ജെറ്റ് പ്രവര്‍ത്തിപ്പിക്കുന്നു.

2025 ഏപ്രില്‍ അവസാനത്തോടെ എ330 ഫാമിലി ലോകമെമ്പാടുമുള്ള 130-ലധികം ഉപഭോക്താക്കളില്‍ നിന്ന് 1,800-ലധികം ഓര്‍ഡറുകളാണ് നേടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img